കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന വിദ്യാഭ്യാസ മേഖലകളില്‍ ജ. ഇസ്സുദ്ദീന്‍ മൗലവിയോളം സ്ഥായിയായ സേവനങ്ങള്‍ അര്‍പ്പിച്ചവര്‍ വിരളമത്രേ. മൗലവിയുടെ വംശവേരുകളെക്കുറിച്ചും, പിന്‍തലമുറയെക്കുറിച്ചും, ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും മൗലവിയുടെ പിറവി പ്രദേശമായ പടിഞ്ഞാറ്റുംമുറിയെക്കുറിച്ച് കൗതുകകരങ്ങളായ നിരവധി വിവരങ്ങള്‍ സമാഹരിച്ച് ചേര്‍ക്കുക വഴി കൃതിക്ക് 'പടിഞ്ഞാറ്റുംമുറിയുടെ പുസ്തകം' എന്ന പേരും ചേരും.ഗ്രന്ഥകര്‍ത്താവിന്റെ സ്മൃതികളില്‍ ആറര ദശാബ്ദങ്ങള്‍ക്കപ്പുറത്തെ നാട്ടിന്‍ പുറവും, ശാന്തപുരം, ആലിയാ സ്ഥാപനങ്ങളും, ആ സ്ഥാപനങ്ങളിലെ അനുപമാനുഭവങ്ങളും 'പ്രബോധന'വും, അടിയന്തരാവസ്ഥയും, പ്രവാസവും അനുബന്ധ സംഭവങ്ങളും ഇതള്‍ വിരിയുന്നു. ചുരുക്കത്തില്‍, ഈ പുസ്തകം ഒരു നൂറ് മുഖങ്ങളും മുഹൂര്‍ത്തങ്ങളുംനിങ്ങളുടെ സ്മരണാതലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രപ്പലകയാണ്. അതില്‍ തെളിയുന്ന പല മുഖങ്ങളും നിങ്ങളുടെ പരിചിതരുടേതാവാം; ഒരു മുഖം നിങ്ങളുടേത് തന്നെയാവാം.
ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും
(0)
ratings
ISBN :
0
₹180
₹200
Author : വി.കെ.ജലീൽ |
---|
Category : Other Biography |
Publisher : IPH Books |
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന വിദ്യാഭ്യാസ മേഖലകളില്‍ ജ. ഇസ്സുദ്ദീന്‍ മൗലവിയോളം സ്ഥായിയായ സേവനങ്ങള്‍ അര്‍പ്പിച്ചവര്‍ വിരളമത്രേ. മൗലവിയുടെ വംശവേരുകളെക്കുറിച്ചും, പിന്‍തലമുറയെക്കുറിച്ചും, ആദ്യകാല പ്രവര്‍ത്തനങ്ങളെക്...