നളന്ദയും ബഖ്തിയാർ ഖൽജിയും ബുദ്ധമതത്തിൻറെ തകർച്ചയെക്കുറിച്ച് ഒരു പഠനം

(0) ratings ISBN : 9788197333754

199

₹199

Author : ശിഹാബുദ്ദീൻ ആരാമ്പ്രം
Category : Comparative Study
Publisher : IPH Books

മധ്യകാല ഇന്ത്യാചരിത്രത്തിലെ വിവാദമായ അധ്യായമാണ് നളന്ദ സർവകലാശാലയുടെ തകർച്ച. ബഖ്തിയാർ ഖൽജിയെ പ്രതിസ്ഥാനത്ത് നിർത്തി കൊളോണിയൽ ചരിത്രകാരന്മാർ തുറന്നുവിട്ട ആ ഭൂതം വർത്തമാന കാല ഇന്ത്യയിൽ രാക്ഷസീയ രൂപം പ്രാപിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, നളന്ദയുട...

Add to Wishlist

മധ്യകാല ഇന്ത്യാചരിത്രത്തിലെ വിവാദമായ അധ്യായമാണ് നളന്ദ സർവകലാശാലയുടെ തകർച്ച. ബഖ്തിയാർ ഖൽജിയെ പ്രതിസ്ഥാനത്ത് നിർത്തി കൊളോണിയൽ ചരിത്രകാരന്മാർ തുറന്നുവിട്ട ആ ഭൂതം വർത്തമാന കാല ഇന്ത്യയിൽ രാക്ഷസീയ രൂപം പ്രാപിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, നളന്ദയുടെ തകർച്ചയെ പറ്റിയുള്ള കൊളോണിയൽ വാദങ്ങൾ ബുദ്ധമത രേഖകളുടെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്ന ഗവേഷണ പഠനം. ത്വബഖാതെ നാസ്വീരി, സമകാലിക ബുദ്ധമത രേഖകൾ, നളന്ദയിലെ ഗ്രന്ഥപ്പുരകൾ, ഇന്ത്യയുടെ ചരിത്രവും ആദ്യകാല തുരുഷ്കരും, ആദ്യകാല തുരുഷ്കർ തകർത്ത ബുദ്ധ വിഹാരങ്ങൾ ബുദ്ധമതത്തിന്റെ തകർച്ച കേരളീയ പശ്ചാത്തലത്തിൽ തുടങ്ങിയവ ഈ കൃതിയിൽ അപഗ്രഥിച്ചിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ പടയോട്ടങ്ങളെപ്പറ്റി പഠിക്കുന്നവർക്കുള്ള അനുപേക്ഷണീയമായ മാർഗദർശനം കൂടിയാണ് ഈ ഗ്രന്ഥം. ഡോ. മാളവിക ബിന്നിയുടെ പ്രൗഢമായ അവതാരിക.

WhatsApp