വിജ്ഞാനമഹാസാഗരത്തിൽ നീന്തിതുടിക്കുമ്പോൾ കിട്ടുന്ന അറിവിൻ്റെ മുത്തുകളാണ് മനുഷ്യൻ്റെ ഒരിക്കലും നശിക്കാത്ത ധനം. ജീവിതത്തിൽ മുന്നേറണമെങ്കിൽ പിഴവില്ലാത്ത അറിവ് വേണം.
"സയൻസ് ക്വിസ് "എന്ന ഈ പുസ്‌തകം വിജ്ഞാനത്തിന്റെ ചെറുലോകം നിങ്ങൾക്കു മുന്നിൽ തുറക്കുന്നു. കുട്ടികൾക്കും, കൗമാരക്കാർക്കും മത്സരപരീക്ഷകളെഴുതുന്നവർക്കും ഒരു കൈപുസ്‌തകമായിരിക്കും "സയൻസ് ക്വിസ്".
ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ ശാസ്ത്രമേഖലകളിൽ നിന്നുള്ള അടിസ്ഥാന വിവരങ്ങളും പി.എസ്.സി. പരീക്ഷകളിൽ പലതവണ ആവർത്തിച്ചുവന്നിട്ടുള്ള ചോദ്യോത്തരങ്ങളുമാണ് ചെറുതും കാര്യമാത്ര പ്രസക്തവുമായ ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.