നിങ്ങളുടെ മനസ്സിനെ ഒരു പോർക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാൻ നല്ലൊരു മാർഗ്ഗം കണ്ടെത്തുക.
വ്യതിചലിക്കുന്നതും മനസ്സാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതിൽ നിന്നും അത് നമ്മളെ തടയുന്നു. പകരം പുതിയ പോർക്കളങ്ങളായി ജീവിതത്തെ മാറ്റുന്നു.
ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനൻ നിങ്ങൾ തന്നെയായി തുടരുക.
നിങ്ങൾ കടന്നുപോയ വഴികളെയും, സ്വയം വരുത്തിവെച്ച സമ്മർദ്ദപൂർണ്ണമായ സാഹചര്യങ്ങളെയും, സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കുമിടയിൽ എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം.
പ്രശസ്ത എഴുത്തുകാരൻ നിക്ക് ട്രെൻ്റൺ, തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും, ബുദ്ധിയെ ഊർജ്ജസ്വലമാക്കാനും, ചിന്തകളെ നിയന്ത്രിക്കാനും, മാനസിക ശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു.