Image-Description
11 Published Books
ശൈഖ് മുഹമ്മദ് കാരക്കുന്ന്

മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി. ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.


WhatsApp