ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം (ഇസ്വ്‌ലാഹ്) ലക്ഷ്യമാക്കി 'പ്രബോധനം' വാരികയില്‍ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. പ്രധാനമായും മുസ്‌ലിം സാധാരണക്കാരെ മുമ്പില്‍കണ്ടുകൊണ്ടെഴുതിയതാണ് എല്ലാ ലേഖനങ്ങളും. അതിനാല്‍ ലളിതമായ വിഷയങ്ങള്‍ സരളമായ ശൈലിയില്‍ അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പറയുന്ന കാര്യങ്ങള്‍ക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലം നല്കുവാന്‍ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആന്‍സൂക്തങ്ങളുടെയും നബിവചനങ്ങളുടെയും പരിഭാഷയോടൊപ്പം അറബി മൂലവും മിക്ക സ്ഥലത്തും കൊടുത്തിരിക്കുന്നു. 'ഇസ്വ്‌ലാഹ്' (സംസ്‌കരണം) എന്ന സാങ്കേതിക ശബ്ദത്തിന്റെ പ്രവിശാലമായ അര്‍ഥതലങ്ങളിലെ ഒരു ചെറിയ വശത്തെ മാത്രമേ ഈ കൃതി സ്പര്‍ശിക്കുന്നുള്ളൂവെങ്കിലും മുസ്‌ലിംസമുദായത്തിന്റെ വൈയക്തികവും സാമൂഹികവുമായ സംസ്‌കരണത്തില്‍ നേരിയ വെട്ടമെങ്കിലും നല്കുവാന്‍ ഇത് സഹായകമാവുമെന്ന് ആശിക്കുന്നു.
സംസ്‌കരണ ചിന്തകള്‍
(0)
ratings
ISBN :
978-81-8271-483-0
₹54
₹60
Author : ഹൈദറലി ശാന്തപുരം |
---|
Category : Taskiyat |
Publisher : IPH Books |
ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം (ഇസ്വ്‌ലാഹ്) ലക്ഷ്യമാക്കി 'പ്രബോധനം' വാരികയില്‍ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. പ്രധാനമായും മുസ്‌ലിം സാധാരണക്കാരെ മുമ്പില്‍കണ്ടുകൊണ്ടെഴുതിയതാണ് എല്ലാ ലേഖന...