IPHBooks

ബലി പ്രകാശനം ചെയ്തു

ബലി പ്രകാശനം ചെയ്തു

കോഴിക്കോട് : സ്വാതന്ത്ര സമര സേനാനിയും രക്ത സാക്ഷിയുമായ വക്കം ഖാദറിന്റെ ജീവ ചരിത്രം ഇതിവൃത്തമാക്കി പി എം എ ഖാദർ രചിച്ച നോവൽ "ബലി" മീഡിയാ വൺ എ ഡിറ്റർ പ്രമോദ് രാമൻ പ്രകാശനം ചെയ്തു. ഐ പി എച്ച് ബുക്സാണ് പ്രസാധകർ.
രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം തമസ്ക്കരിച്ച് കൃത്യമ ചരിത്രം നിർമിച്ച് കൊണ്ടിരിക്കുന്ന വർത്തമാന കാലത് ഒരു ധീര ദേശാഭിമാനിയുടെ ചരിത്രം നോവൽ രൂപത്തിൽ അവതരിപ്പിച്ച നോവലിസ്റ്റിന്റെ പരിശ്രമം അഭിനന്ദനാർഹമാണെന്ന് അദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകൻ പി കെ നിയാസ് ഏറ്റ് വാങ്ങി.നോവലിസ്റ്റ് പി എം എ ഖാദർ പുസ്തക സമർപ്പണം നടത്തി. ഡയറക്ട ർ ഡോ കുട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫർമീസ്. . സിറാജുദ്ദിൻ . ടി.ടി അബ്ദുൽ കരീം മുഷ്താഖ്, അനീസ് പങ്കെടുത്തു.. കെ.ടി ഹുസൈൻ നന്ദി പറഞ്ഞു.