ഇസ്ലാമിക പ്രബോധനത്തിന് പ്രത്യുല്‍പന്നമതികളായ പ്രബോധകന്മാര്‍ ആവശ്യമാണ്; ഇസ്ലാമിക സന്ദേശത്തിന്റെ മഹത്വത്തോടും സമഗ്രശോഭയോടും കിടപിടിക്കുന്ന പ്രബോധകന്മാര്‍. പ്രബോധകന്മാരെ വാര്‍ത്തെടുക്കുകയും അവരെ സുസജ്ജരാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. വിജ്ഞാനം അഥവാ സംസ്കാരം ഇതിന്റെ പ്രധാന നിദാനങ്ങളിലൊന്നാണ്. പ്രബോധകന്റെ ആത്മീയവും സ്വഭാവ ഗുണസംബന്ധിയുമായ സന്നാഹങ്ങളോട് സഹവര്‍ത്തിച്ചു നില്‍ക്കേണ്ട ധൈഷണിക സന്നാഹമാണിത്. ഇതിന്റെ അഭാവത്തില്‍ പ്രബോധനം വിജയിക്കുകയില്ല. ഇസ്ലാമിക പ്രബോധനത്തിനാവശ്യമായ ധൈഷണിക-സംസ്കാരിക പശ്ചാത്തലമാണ് ഈ ഗ്രന്ഥത്തിലെ ചര്‍ച്ചാവിഷയം. ഒരു പ്രബോധകന് എങ്ങനെ തന്റെ കഴിവുകള്‍ സ്വയം വളര്‍ത്തിയെടുക്കാമെന്നും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. വിപുലമായ ഗ്രന്ഥപരിചയവും സുദീര്‍ഘമായ പ്രവര്‍ത്തനാനുഭവങ്ങളുമുള്ള ഡോ. ഖറദാവിയുടെ ഗ്രന്ഥം ഇസ്ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അനുപേക്ഷ്യമായൊരു കൈവിളക്കാണ്.
പ്രബോധകൻറെ സംസ്കാരം
(0)
ratings
ISBN :
0
₹34
₹35
Author : ഡോ. യൂസുഫുല്‍ ഖറദാവി |
---|
Category : Islamic Studies |
Publisher : IPH Books |
Translator :V.A. Kabeer |
ഇസ്ലാമിക പ്രബോധനത്തിന് പ്രത്യുല്‍പന്നമതികളായ പ്രബോധകന്മാര്‍ ആവശ്യമാണ്; ഇസ്ലാമിക സന്ദേശത്തിന്റെ മഹത്വത്തോടും സമഗ്രശോഭയോടും കിടപിടിക്കുന്ന പ്രബോധകന്മാര്‍. പ്രബോധകന്മാരെ വാര്‍ത്തെടുക്കുകയും അവരെ സുസജ്ജരാക്കുകയും ചെയ്യേണ്ടതിന്റെ പ്ര...