പി.കെ. ജമാല്‍ 1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍ ജനനം. പിതാവ് പി.കെ. മുഹമ്മദ് കോയ. മാതാവ് കുരുവട്ടൂര്‍ പാണക്കാട് വീട്ടില്‍ ഹലീമ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് 1969-ല്‍ ബിരുദം നേടി. 1970-ല്‍ ആലുവയില്‍ അധ്യാപകന്‍. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. 1978 മുതല്‍ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ഉദ്യോഗസ്ഥന്‍. ഏഴ് മാസത്തോളം മാധ്യമം ദിനപത്രത്തില്‍ അസി. എഡിറ്ററായി ജോലി ചെയ്തു. പ്രബോധനം, മാധ്യമം, ചന്ദ്രിക എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 15 വര്‍ഷം, കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന 'കേരള ഇസ്ലാമിക് ഗ്രൂപ്പി'ന്‍റെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. ദുബൈ, ഖത്വര്‍, മസ്കത്ത്, സുഊദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്.