Image-Description
1 Published Books
ജഅ്ഫര്‍ എളമ്പിലാക്കോട്

എഴുത്തുകാരന്‍, വാഗ്മി. 1978-ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എളമ്പിലാക്കോട് ജനനം. പിതാവ് കെ. കുഞ്ഞാറ. മാതാവ് മൈമൂന. ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് ബിരുദം, ദഅ്വാ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം. ഐ.സി.ടി പടന്ന, റഹ്മാനിയാ കോളേജ് മമ്പാട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ വെള്ളിമാട്കുന്ന് ഐ.എസ്.ടിയില്‍ ലൈബ്രേറിയന്‍. പ്രബോധനം, ആരാമം, തേജസ് തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഭാര്യ ശബ്ന. ഹിബ ഷെറിന്‍, ആസിഫ് എന്നിവര്‍ മക്കളാണ്. വിലാസം: കൊടുവാളി ഹൗസ്, എളമ്പിലാക്കോട്, എരഞ്ഞിമങ്ങാട് പി.ഒ. നിലമ്പൂര്‍ - 679 343.


WhatsApp